
പച്ചപ്പുള്ള ഗ്രാമീണ ജീവിതത്തിന്ടെ ആത്മാവ് തേടിയുള്ള ഒരു കഥാകൃത്തിന്റെ യാത്രകളാണ് മലയാസിനിമക്ക് ജീവനുള്ള കഥകള്‍ സമ്മാനിച്ചത്. ഗ്രാമങ്ങളിലാണ് ഭാരതത്തിന്റെ ആത്മാവ് എന്ന് ഗാന്ധിജി പറഞ്ഞത് എത്ര ശരിയാണ്, കലര്‍പ്പില്ലാത്ത കഥാപാത്രങ്ങളും തെളിച്ചമുള്ള കഥാ ആകാശവും. മൂക്കിന്‍ തുമ്പത്ത് കണ്ണട വെച്ച് ലോകം മുഴുവന്‍ തിരയുന്ന കഥാ കൃത്തുക്കള്‍ ഇതുള്‍ക്കൊണ്ടാല്‍, മലയാള സിനിമ ലോക സിനിമക്ക് കിടപിടിക്കും. കടത്തിണ്ണകളിലെ ചീട്ടുകളി താവളങ്ങളില്‍ കാഴ്ച്ചക്കാരനായും, വയലുകളുടെ സംഗീതം കേട്ടും, ഉത്സവ താളങ്ങളുടെ ലഹരിയില്‍ മുഴുകിയും ഇന്നും ലോഹിതദാസ് നമ്മള്‍ക്കിടയില്‍ ജീവിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ