2011, ജൂലൈ 19, ചൊവ്വാഴ്ച

വി.കെ.എന്‍


ചിരിക്കാന്‍ മറന്നു പോയ പുതിയ തലമുറയെക്കുറിച്ച് ശ്രീ ചൊവ്വല്ലൂര്‍ സംസാരിക്കുന്നതു കേട്ടിട്ടുണ്ട്, നാട്ടിന്‍പുറത്തെ മാറ്റം വരാത്ത നിത്യ വൃത്തി കളെ നര്‍മത്തിന്റെ ഭാഷ യിലൂടെ അവതരിപ്പിച്ചു വിരസത ഇല്ലാതാക്കുന്ന കഥാ പാത്രങ്ങളെ നിരത്തിയാണ് വി കെ എന്‍ മലയാളത്തിന്റെ എക്കാലത്തെയും മികച്ച സൃഷ്ടികള്‍ രചിച്ചത് . എങ്കിലും മുഖ്യ ധാര വായനയില്‍ നിന്നും അല്പം അകലം സഞ്ജയനും വി കെ എനിനും സാഹിത്യ ലോകം സൃഷ്ടിച്ചിരുന്നു എന്നത് അനിഷേധ്യമാണ്. അതൊരുപക്ഷേ എതു വ്യവസ്ഥിതിക്ക് നേരെയും ശരം തൊടുക്കാന്‍ കെല്‍പ്പുള്ള ഈ മഹാരഥന്‍മാരുടെ കടലാസ്സില്‍ പൊതിഞ്ഞ കല്ലിനോടുള്ള പേടി കൊണ്ടുമാകാം. ഇത്തരം സൃഷ്ടികള്‍ക്ക് ഒരു സഹൃദയനെ വായയുടെ ലോകത്തിലെക്ക് കൈപിടിച്ചുയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് വിസ്മയകരമായ സത്യമാണ്. ഗൗരവമുള്ള ഒരു സൃഷ്ടി അതിന്റെ ഭാഷയെ ഏറെ ആശ്രയിക്കുന്നുണ്ട് , പക്ഷെ അതിന്റെ രചനാ യാത്രകളില്‍ നര്‍മത്തിന്റെ സൌരഭ്യമുണ്ടാകുന്നത് സൃഷ്ടിയുടെ ഗൌരവത്തെ ഒരു തരത്തിലും ബാധിക്കാനിടയില്ല , നമ്മുടെ വായനാ ജാലകം വിസ്തൃതമായി തുറന്നുവെക്കപ്പെട്ടതെങ്കില്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ